Connect with us

International

യു എസ്-ചൈന പോര്: ഡോളര്‍ വില ഇടിഞ്ഞു, ആഗോള എണ്ണ വില ഉയരുന്നു

Published

|

Last Updated

ദമാം | യു എസ്-ചൈന പോരിനിടെ ഡോളര്‍ വില വെള്ളിയാഴ്ച ഇടിഞ്ഞതോടെ ആഗോള എണ്ണ വില വീണ്ടും ഉയര്‍ന്നു. കൊവിഡ് വൈറസിനെ തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളുമാണ് വില കുതിച്ചുയരാന്‍ കാരണമായത്. കൊവിഡ് വ്യാപനം മൂലം അന്താരാഷ്ട്ര രംഗത്തുണ്ടായ മാറ്റങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള നിലപാടുകളും മൂലം ഡോളര്‍ വില രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങി. ഡോളര്‍ വിലയിലായിരുന്നു എണ്ണ പോലെ ഗ്രീന്‍ബാക്കില്‍ വിലയുള്ള ചരക്കുകളുടെ വില്‍പ്പന നടന്നിരുന്നത്.

വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് 15 സെന്റ് വില 0.4 ശതമാനം ഉയര്‍ന്ന് 0137 ജി എം ടിയുടെ ബാരലിന് 43.46 ഡോളറിലും വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 12 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 41.19 ഡോളറിലുമെത്തി.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള പാക്കേജ് കൈമാറുന്നതില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രൂഡ് വില സ്ഥിരത കൈവരിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പുതിയ യു എസ് സാമ്പത്തിക ഡാറ്റ പുറത്തുവന്നതോടെ സാമ്പത്തിക വീണ്ടെടുക്കലുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും വലിയ അളവില്‍ ഫെഡറല്‍ സഹായം വേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.