Connect with us

Kerala

ആര്‍ എസ് എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറി: കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിലെ ആര്‍ എസ് എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആർ എസ് എസിന്‍റെ ഉദ്ദേശം പ്രതിപക്ഷം നടപ്പിലാക്കുകയാണെന്നും ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തല ചെയ്ത് കൊടുക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബി ജെ പിയും കോൺഗ്രസും കേരളത്തില്‍ ഒരെമനസോടെ പ്രവര്‍ത്തിക്കുകയാണ്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് രാവിലെ നടത്തുന്ന പ്രസ്ഥാവന ഉച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് ഏറ്റുപറയുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കോടിയേരി പറഞ്ഞു.

സർക്കാറിനെതിരെ  സംഘടിതമായ നുണപ്രചരണമാണ് നടത്തുന്നത്. ഇടത് പക്ഷത്തിനെതിരെ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് ആക്രമണം അഴിച്ച് വിടുകയാണ് ഇരു പാർട്ടിയും. മറ്റ് പലയിടത്തും കോൺഗ്രസും ബി ജെ പിയും തമ്മിൽ ശത്രുതയിലാണ്. പല സംസ്ഥാനങ്ങളിലും ബി ജെ പി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. അങ്ങനെയുള്ള കോൺഗ്രസും ബി ജെ പിയും കേരളത്തിൽ ഒരേ മനസോടെ പ്രവർത്തിക്കുകയാണ്. എൽ ഡി എഫ് സർക്കാരിനെതിരായ രണ്ട് കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഒരു നുണ ആയിരം തവണ ആവർത്തിച്ച് ഹിറ്റ്ലർ ഗീബൽസിനെ ഉപയോഗിച്ച് നടത്തിയ പ്രചാരണ തന്ത്രമാണ്. ബിജെപിയും കോൺഗ്രസും ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിവാദങ്ങൾ ഉണ്ടാക്കാൻ പ്രതിപക്ഷ ശ്രമിക്കുന്നുണ്ടെങ്കിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെ നിർദ്ദേശമെന്നും പ്രതിപക്ഷമുയർത്തിയ പ്രശ്നങ്ങളെല്ലാം അവർക്ക് തന്നെ തിരിച്ചടിയാവുമെന്നും കോടിയേരി പറഞ്ഞു.

സാമൂഹ്യ ഒന്നും അകലം പാലിക്കേണ്ടതില്ലെന്ന സന്ദേശം സമൂഹത്തിൽ നൽകുന്നതിൽ ഗണ്യമായ സംഭാവനയാണ് കോൺഗ്രസും ബി ജെ പിയും നടത്തിയ സമരങ്ങളിൽ അവർ സ്വീകരിച്ച സമീപനം വ്യക്തമാക്കിയതെന്നും കോടിയേരി കുറ്റപ്പെടുത്തി. സമുന്നതരായ നേതാക്കൻമാർ തന്നെ ഒരകലവും പാലിക്കാതെ കൂടിയിരുന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, അങ്ങനെ അകലമൊന്നും പാലിക്കേണ്ടതില്ലെന്ന ധാരണയാണ് അത്തരം കൂട്ടായ്മകൾ ജനങ്ങൾക്ക് നൽകിയത്. ഇതിന്റെ ഫലമായി നേരത്തെ ഉണ്ടായിരുന്ന ജാഗ്രത ജനങ്ങൾക്ക് നഷ്ടമായി. ഇത് വീണ്ടെക്കാനുള്ള ശ്രമങ്ങളുണ്ടാകണം.

കേരളത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. സമീപ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വ‌ർധനയുണ്ടായി. ഇത് കണക്കിലെടുത്ത് സി പി എമ്മിന്‍റെ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് സർവ്വകക്ഷിയോഗത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest