Covid19
കൊണ്ടോട്ടിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

മലപ്പുറം | കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്. ഇവരുമായി അടുത്ത സമ്പര്‍ക്കമുള്ള 11 കൗണ്‍സിലര്‍മാരും ടി വി ഇബ്രാഹീം എം എല്‍ എയും നിരീക്ഷണത്തില്‍പോയി.
കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലെ എട്ട് തൊഴിലാളികള്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ എം എല്‍ എക്കൊപ്പം പങ്കെടുത്ത കൗണ്‍സിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 13 കൗണ്‍സിലര്‍മാര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കുപുറമേ നഗരസഭാ സെക്രട്ടറിയും ആരോഗ്യവകുപ്പ് ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതിനിടെ നിലമ്പൂര്‍ നഗരസഭ മുഴുവനായും കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
---- facebook comment plugin here -----