Connect with us

Covid19

മഠങ്ങള്‍, ആശ്രമം, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രായമായവര്‍ ധാരാളമുള്ള മഠങ്ങള്‍, ആശ്രമം, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മഠങ്ങളിലും ആശ്രമങ്ങളിലും മറ്റുമുള്ളവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് രോഗമുണ്ടെങ്കില്‍ വലിയ ആപത്തിന് അതിടയാക്കും. ഇത്തരം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. ഒഴിവാക്കാനാകില്ലെങ്കില്‍ രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകണം യാത്ര.

രോഗബാധ സ്ഥിരീകരിച്ച കീഴ്മാട്, പയ്യംപള്ളി, തൃക്കാക്കര കോണ്‍വെന്റുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കിയാണ് പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest