Connect with us

National

കള്ളപണം വെളുപ്പിക്കല്‍: ശിവിന്ദര്‍ മോഹന്‍ സിംഗിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി| റെലിഗയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് ഫണ്ട് ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഫോര്‍ട്ടീസ് ഹല്‍ത്ത് കെയര്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിംഗിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന വാദം കേള്‍ക്കലിലാണ് ജസ്റ്റിസ് അനൂപ് ജയ്‌റാം മിശ്ര ജാമ്യം അനുവദിച്ചത്. ഒരു കോടിയുടെ വ്യക്തിഗത ബോണ്ടിലും രണ്ട് കുടുംബാംഗങ്ങളുടെ 25 ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ശിവിന്ദറിന് കോടതി ജാമ്യം അനുവദിച്ചത്.

രാജ്യത്ത് നിന്ന് പുറത്ത് പോകുന്നത് തടയുന്നതിനായി ശിവിന്ദറിന്റെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ ബ്യൂറോക്ക് അടിയന്തരമായി നല്‍കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി ജാമ്യവ്യസ്ഥയില്‍ ശിവിന്ദറിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ശിവിന്ദറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. 16ന് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇഡിയുടെ വാദം കേട്ടതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

Latest