Covid19
കൊവിഡ്: ലോകത്ത് മരണ സംഖ്യ 6.25 ലക്ഷം കടന്നു

വാഷിംഗ്ടണ്‍| ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,53,52,000 കവിഞ്ഞു. മരണ സംഖ്യ 6.25 ലക്ഷം ആയി ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മരിച്ചു. ജൂണിന് ശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ പ്രതിദിന മരണ നിരക്ക് ആയിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 66,853 പേര്‍ക്ക് അമേരിക്കയിലും 65,339 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
ചൈനയില്‍ വീണ്ടും 22 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിസ്യയിലാണ് ഇപ്പോള്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
---- facebook comment plugin here -----