Connect with us

Covid19

ഒറ്റ ദിവസം ആയിരം കടന്ന് കൊവിഡ് രോഗികള്‍; ഇന്ന് സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കവിഞ്ഞു. ഇന്ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. 272 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പർക്കം വഴി ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്. പ്രതിദിന രോഗികളില്‍ 75 ശതമാനത്തില്‍ അധികമെന്ന ഉയര്‍ന്ന നിലയിലേക്ക് സമ്പര്‍ക്ക രോഗികള്‍ എത്തിയെന്നാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നും 109 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ മരിക്കുകയും ചെയ്തു. ഇടുക്കിയിലെ 75 വയസ്സുള്ള നാരായണന്‍ ആണ് ഇന്ന് മരിച്ചത്.

ഇന്ന് പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ച്

തിരുവനന്തപുരം 226
കൊല്ലം 133
പത്തനംതിട്ട 49
കോട്ടയം 51
ആലപ്പുഴ 120
ഇടുക്കി 43
എറണാകുളം 92
തൃശൂര്‍ 56
പാലക്കാട് 34
മലപ്പുറം 61
കോഴിക്കോട് 25
വയനാട് 4
കണ്ണൂര്‍ 43
കാസര്‍കോട് 101

നെഗറ്റീവായവര്‍ ജില്ല തിരിച്ച്

തിരുവനന്തപുരം 9
കൊല്ലം 13
പത്തനംതിട്ട 38
കോട്ടയം 12
ആലപ്പുഴ 19
ഇടുക്കി 1
എറണാകുളം 18
തൃശൂര്‍ 33
പാലക്കാട് 15
മലപ്പുറം 52
കോഴിക്കോട് 14
വയനാട് 4
കാസര്‍കോട് 43

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധനക്കയച്ചു. 1,59,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9,031 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 8818 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 318644 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് യച്ചതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വീലിയന്‍സിന്റെ ഭാഗമായി പരിശോധിച്ച 130951 സാംപിളുകളില്‍ 99499 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട് സ്‌പോട്ടുകളുടെ എണ്ണം 397 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലും ഒൻപതു പേർ വെന്റിലേറ്ററിലുമാണ്. ഇന്ത്യയിൽ കേസ് പെർ മില്യൻ 864.4 ആണ്. കേരളത്തിൽ അത് 419.1 ആണ്. മെറ്റാലിറ്റി റേറ്റ് ഇന്ത്യയിൽ 2.41 ആണ്. കേരളത്തിലെന്റേത് 0.31.

സംസ്ഥാനത്ത് ഇതുവരെ 86,959 പേരേ പ്രൈമറി കോൺടാക്ടുകളായി കണ്ടെത്തിയിട്ടുണ്ട്. സെക്കൻഡറി കോൺടാക്‌ടുകളായി 37,937 പേരെയാണ് കണ്ടെത്തിയത്. ആകെയുള്ള പോസിറ്റീവ് കേസുകളിൽ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 65.16 ശതമാനം അതതു പ്രദേശങ്ങളിൽ (ലോക്കലി എക്വേർഡ്) നിന്നുതന്നെ വൈറസ് ബാധ ഉണ്ടായതാണ്. അതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 94.4 ശതമാനം.- മുഖ്യമന്ത്രി വിശദീകരിച്ചു.