Connect with us

International

ഹൂസ്റ്റൺ കോൺസുലേറ്റ് അടച്ചുപൂട്ടാൻ യു എസ് നിർബന്ധിച്ചെന്ന് ചൈന

Published

|

Last Updated

ബീജിംഗ്| ഹൂസ്റ്റൺ നഗരത്തിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടതായി ചൈന. അമേരിക്കയുടെ നടപടിയിൽ ശക്തമായി അപലപിക്കുന്നുവെന്നും ഇത് പ്രതികാര നടപടിയിലേക്ക് നീങ്ങാമെന്നും ചൈന അറിയിച്ചു.

ടെക്‌സാസ് നഗരത്തിലെ ദൗത്യം അവസാനിപ്പിക്കാൻ അമേരിക്ക ചൈനക്ക് മൂന്ന് ദിവസത്തെ സമയപരിധിയാണ് നൽകിയത്. കോൺസുലേറ്റ് അടക്കണമെന്ന് ആവശ്യപ്പെടുന്നത് ചൊവ്വാഴ്ചയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാംഗ് വെൻബിൻ അറിയിച്ചു.

കോൺസുലേറ്റ് സാധാരണ ഗതിയിലാണ് പ്രവർത്തിച്ചു വന്നിരുന്നതെന്ന് വാംഗ് പറഞ്ഞു. തെറ്റായ ഈ തീരുമാനം ഉടൻ റദ്ദാക്കാൻ ഞങ്ങൾ യു എസിനോട് അഭ്യർഥിക്കുകയാണ്. എന്നിട്ടും നടപടികളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷമാദ്യം ചൈനീസ് നഗരമായ വുഹാനിൽ കൊറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം യു എസ്-ചൈന ബന്ധം ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്.