Connect with us

National

ഇന്ത്യാ- ചൈന അതിർത്തി നിരീക്ഷണത്തിന് ഇനി ഭാരത് ഡ്രോണുകളും

Published

|

Last Updated

ന്യൂഡൽഹി| ഇന്ത്യാ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ ആകാശ നിരീക്ഷണത്തിന് ഇനി ഭാരത് ഡ്രാണുകളും. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡി ആർ ഡി ഒ) ആണ് അത്യാധുനിക സംവിധാനങ്ങളുള്ള തദ്ദേശീയ ഡ്രോൺ നിർമിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ സൂക്ഷ്മ നിരീക്ഷണത്തിന് ഉപകരിക്കുന്ന ഭാരത് ഡ്രോൺ, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ സൈന്യത്തിന് മുതൽക്കൂട്ടാകും.

ഡി ആർ ഡി ഒയുടെ ഛണ്ഡിഗഡ് ലാബിലാണ് ഡ്രോൺ വികസിപ്പിച്ചത്. ലോകത്തിൽ ഏറ്റവും വേഗത്തിലും അനായാസവുമായി ചലിക്കാൻ കഴിവുള്ളതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോൺ ആണിതെന്ന് ഡി ആർ ഡി ഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്തു.

---- facebook comment plugin here -----

Latest