Covid19
കിം പരീക്ഷ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടി;തിരുവനന്തപുരത്ത് 600 ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം| കീം പരീക്ഷ സമയത്ത് പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
മ്യൂസിയം പോലീസും മെഡിക്കല്‍ കോളജ് പോലീസുമാണ് ഇത്രയും പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെ ചിത്രം പുറത്തു വന്നതിന് പിറകെയാണ് നടപടി. കണ്ടാലറിയാവുന്ന 600 ഓളം പേര്‍ക്കെതിരെയാണ് കേസ്. സാമൂഹിക അകലം പാലിക്കാത്തതിനാണ് കേസ്.
സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്.
---- facebook comment plugin here -----