Connect with us

National

പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് തുടക്കമിട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യത്തിന് കാരണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യുന്നതില്‍ നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു ഒരു ട്വീറ്റ്.

കഴിഞ്ഞ മാസം, ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന ചിത്രത്തെ സംബന്ധിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. കോടതി അടച്ചുപൂട്ടി പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസണില്‍ ഇരിക്കുന്നു എന്ന ആശയമാണ് അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായിരുന്നത്.

ഇതേ വിഷയത്തില്‍ ട്വിറ്റര്‍ ഇന്ത്യക്കെതിരെയും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവൈ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ചാണ് നാളെ കേസ് കേള്‍ക്കുക.