ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

രാത്രി എഴ് മുതല്‍ രാവിലെ ആറ് വരെ പൊതുസ്ഥലങ്ങളും കടകളും അടച്ചിടും.
Posted on: July 21, 2020 4:37 pm | Last updated: July 21, 2020 at 4:37 pm

മസ്‌കത്ത് | ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആഗസ്ത് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കുണ്ടാകും.

രാത്രി എഴ് മുതല്‍ രാവിലെ ആറ് വരെ പൊതുസ്ഥലങ്ങളും കടകളും അടച്ചിടും. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാര്‍ക്കറ്റുകളും ഇത്തവണ ഉണ്ടാകില്ല. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.