ദേശസാത്കൃത ബേങ്കുകളുടെ സ്വകാര്യവത്കരണം വേഗത്തിലാക്കാന്‍ കേന്ദ്രം

Posted on: July 20, 2020 10:53 pm | Last updated: July 21, 2020 at 11:31 am

മുംബൈ | രാജ്യത്തെ ദേശസാത്കൃത ബേങ്കുകളുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ദേശസാത്കൃത ബേങ്കുകളുടെ എണ്ണം അഞ്ചാക്കി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.

ആദ്യഘട്ടമെന്നോണം ബേങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക്, യുകോ ബേങ്ക്, ബേങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബേങ്ക് തുടങ്ങിയവയുടെ ഭൂരിപക്ഷം ഓഹരികളും വില്‍ക്കും. നിലവിലുള്ള 12 ദേശസാത്കൃത ബേങ്കുകളുടെ എണ്ണം നാലോ അഞ്ചോ ആക്കി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഇത്തരത്തിലൊരു പദ്ധതി അംഗീകാരത്തിനായി ഉടനെ കേന്ദ്ര മന്ത്രിസഭക്ക് മുന്നിലെത്തും. സാമ്പത്തിക വളര്‍ച്ചാ തടസ്സം പരിഹരിക്കാനുള്ള ധനശേഖരണം ലക്ഷ്യമാക്കിയാണ് ദേശസാത്കൃത ബേങ്കുകളുടെ ഓഹരികള്‍ വിറ്റൊഴിക്കുന്നതെന്നാണ് ന്യായീകരണം.