Connect with us

Kerala

തിരൂരങ്ങാടിയില്‍ പോത്ത് വിരണ്ടോടി മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം| തിരൂരങ്ങാടിയില്‍ കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ മൂന്ന്പേര്‍ക്ക് പരുക്കേറ്റു. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കന്നുകാലികച്ചവടക്കാരന്‍ പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയില്‍ കുളിപ്പിക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു.

പോത്തിന്റെ അക്രമത്തില്‍ സാരമായി പരുക്കേറ്റ വടക്കേ മമ്പുറം കടവത് ഹസന്‍ (65) തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്. പള്ളിപ്പടിയിലെ പികെ ബശീര്‍ ഇബ്രാഹീം (മൂന്ന്) മുടയം പുലാക്കല്‍ സൈതലവി (65) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പോത്ത് പിന്നീട് ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു റോഡില്‍ വീഴുകയായിരുന്നു .നാട്ടുകാര്‍ പോത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും പോത്ത് ചത്തു. തിരൂരങ്ങാടി എസ്‌ഐ നൗശാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു.