Connect with us

Covid19

സഊദിയില്‍ ഇന്ന് 5,524 പേര്‍ക്ക് കൊവിഡ് ഭേദമായി

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,524 പേര്‍ കൊവിഡ്- 19ല്‍ നിന്ന് മുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 203,259 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,523 ആയി ഉയര്‍ന്നു. 47,567 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2196 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ജിദ്ദ 254, അല്‍ ഹുഫൂഫ് 195, റിയാദ് 169, ത്വാഇഫ് 122, മക്ക 116, ദമാം 103, അല്‍ മുബാറാസ് 102 എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest