Connect with us

National

15കാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്

Published

|

Last Updated

കൊൽക്കത്ത| ബംഗാളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 15 കാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നോർത്ത് ദിനാജ്പൂർ ജില്ലയിലെ ചോപ്ര നിയമസഭാ മണ്ഡലത്തിലെ സോനാർപൂരിലാണ് 15കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നാണ് സ്ഥിരീകരണം. ഏതെങ്കിലും തരത്തിലുള്ള പരുക്കിനെക്കുറിച്ചോ ലൈംഗിക ചൂഷണത്തെക്കുറിച്ചോ പരാമർശമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും മൊബൈൽ ഫോണും ഒരു കുപ്പി വിഷവും കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ മരണം കോലപാതകമാണെന്നാരോപിച്ച് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ അവകാശവാദം.

Latest