National
ജമ്മു കശ്മീരിൽ ഈ മാസം 24 മുതൽ ഭാഗികമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി

ശ്രീനഗർ| കൊവിഡ് കേസുകൾ വർധിക്കുന്നതിന്റെ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ ഈ മാസം 24 മുതൽ ഭാഗികമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജില്ലാ കമ്മീഷണർ സുഷ്മ ചൗഹാനാണ് ഉത്തരവിറക്കിയത്. വാഹന ഗതാഗതത്തിനും വ്യക്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 6 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മെഡിക്കൽ ആവശ്യങ്ങൾക്കായി അല്ലാതെ പാസ് അനുവദിക്കില്ല.
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് (പബ്ലിക് ഓഫീസർമാരും എയർലൈൻസിൽ നിന്നുള്ളവരും) ഐഡി പ്രൂഫ് ഹാജരാക്കാൻ അനുവദിക്കും.
അവശ്യ സേവന വകുപ്പുകളിലെ (മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെ) അല്ലെങ്കിൽ സർക്കാർ ആവശ്യപ്പെടുന്ന മറ്റ് വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്കും ഐഡി പ്രൂഫുകൾ കാണിച്ചാൽ യാത്രാ അനുവദിക്കും. ചരക്ക് വാഹനങ്ങൾ, എണ്ണ, എൽപിജി ടാങ്കറുകൾ എന്നിവക്ക് യാതൊരു നിയന്ത്രണവുമില്ല.
ഈ ഉത്തരവിന്റെ ഏതെങ്കിലും ലംഘനം നടത്തിയാൽ ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ്, 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരം ശിക്ഷാനടപടികളെടുക്കുമെന്ന് സുഷ്മ ചൗഹാൻ പറഞ്ഞു.