Connect with us

Gulf

പാലത്തായി പീഡന കേസ്: പ്രതിക്ക് ജാമ്യം ലഭിച്ചത് പുനഃപരിശോധിക്കണം- ഐ സി എഫ്

Published

|

Last Updated

ദമാം| പാലത്തായി പീഡന കേസിൽ പ്രതിയായ ബി ജെ പി പ്രവർത്തകന്  ജാമ്യം കിട്ടാനിടയായ സാഹചര്യം  സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ്  ഓൺലൈൻ എക്സിക്യൂട്ടീവ് മീറ്റിംഗ് അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട്  പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ സാഹചര്യം സാക്ഷര സാസ്‌കാരിക കേരളത്തിന്  അപമാനമാണെന്നും  ഇത്തരം സംഭവങ്ങൾ നീതിന്യായ വ്യവസ്ഥയുടെ വിശ്വസ്ഥതയെ കളങ്കപ്പെട്ടു ത്തുമെന്നും യോഗം വിലയിരുത്തി

സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ഒന്പത് ചാർട്ടേഡ് ഫ്ളൈറ്റുകളുടെ   വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലീം പാലച്ചിറ ,ഷൗഖത്ത് സഖാഫി, ശരീഫ് മണ്ണൂർ, സെൻട്രൽ റീ പാട്രിയേഷൻ സമിതി അംഗങ്ങൾ   എന്നിവരെ യോഗം അനുമോദിച്ചു. പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ അധ്യക്ഷത വഹിച്ചു ബഷീർ ഉള്ളണം ഉദ്ഘാടനം ചെയ്തു. അൻവർ കളറോഡ്, ശരീഫ് മണ്ണൂർ, നാസർ മസ്താൻ മുക്ക്, ഹാരിസ് ജൗഹരി, റഹിം മള് ഹരി എന്നിവർ  വിവിധ സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു . അബ്ദുൽ സമദ് മുസ്ലിയാർ കുളപ്പാടം ,  നാസർ ചിറയൻകീഴ് അൽ ഖോബാർ , അൻസറുദീൻ തുഖ്ബ , ശറഫുദ്ധീൻ സഅദി, അൽ ഹസ, അബ്ദുൽ ജലീൽ  ജുബൈൽ , ദാഖിർ സഖാഫി ഖത്തീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി അശ്റഫ് കരുവൻ പൊയിൽ സ്വാഗതവും ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു

Latest