Connect with us

Kerala

നയതന്ത്ര ബാഗില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്ന് ജയഘോഷ്; പൂര്‍ണമായി വിശ്വസിക്കാതെ എന്‍ ഐ എ

Published

|

Last Updated

കൊച്ചി | നയതന്ത്ര ബാഗേജില്‍ സ്വര്‍ണമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്ന് യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ്. ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ ജയഘോഷ് എന്‍ ഐ എക്കു നല്‍കിയ മൊഴിയിലാണ് ഇതു വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജയഘോഷ് പറഞ്ഞു. പലപ്പോഴായി കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവാദമായ ബാഗില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജയഘോഷ് മൊഴി നല്‍കി. മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ എന്‍ ഐ എയും കസ്റ്റംസും തയ്യാറായിട്ടില്ല.

സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് കൈപ്പറ്റാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ് വാഹനത്തില്‍ താനുമുണ്ടായിരുന്നുവെന്ന് ജയഘോഷ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
സ്വര്‍ണക്കടത്തു വാര്‍ത്ത പുറത്തു വന്ന ശേഷം ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വിളിച്ചിട്ടുണ്ടെന്ന കോള്‍രേഖകള്‍ എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്. ജയഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സി.

---- facebook comment plugin here -----

Latest