Connect with us

International

യു എസിനും ഇസ്‌റാഈലിനും ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ച ഇറാനിയൻ ചാരനെ വധിച്ചു

Published

|

Last Updated

ടെഹ്‌റാൻ| യു എസിനും ഇസ്‌റാഈലിനുമായി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുൻ പരിഭാഷകനെ ഇറാൻ വധിച്ചു. 2018ൽ തടവിലായ മഹ്മൂദ് മൂസാവി മജീദ് എന്നയാളെ ഇന്ന് രാവിലെയാണ് വധിച്ചതെന്ന് ഇറാനിയൻ ഗവൺമെന്റ് വാർത്താ ഏജൻസിയായ ഐ ആർ ഐ ബി അറിയിച്ചു.

വിവിധ സുരക്ഷാ മേഖലകളിൽ പ്രത്യേകിച്ച്  സായുധ സേന, കുദ്‌സ് ഫോഴ്‌സ്, യു എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാർഡ്‌സ് മുൻ കമാൻഡർ കാസിം സൊലെയ്മാനിയുടെ സ്ഥലങ്ങൾ, ചലനങ്ങൾ എന്നിവ നിരീക്ഷിച്ച് ഇസ്രയേൽ, യു എസ് ഇന്റലിജൻസ് ഏജൻസികൾക്ക് മൂസാവി മജീദ് വിവരങ്ങൾ നൽകിയിരുന്നെന്ന് ജുഡീഷ്യറി വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

---- facebook comment plugin here -----

Latest