Covid19
നൈജീരിയൻ വിദേശകാര്യമന്ത്രി ജഫ്രി ഒന്യേമക്ക് കൊവിഡ്

അംബുജ| കൊവിഡ് പദ്ധതികൾ അവലോകനം ചെയ്യുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ മന്ത്രിസഭയിലെ അംഗവും നൈജീരിയൻ വിദേശകാര്യമന്ത്രിയുമായ ജഫ്രി ഒന്യേമക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒന്യേമ തന്നെയാണ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത. തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായപ്പോഴാണ് രോഗവിവരം അറിയുന്നത്.
തൊണ്ടക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന ഇന്നലെ എന്റെ നാലാമത്തെ കൊവിഡ് പരിശോധന നടത്തി. നിർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ് ആയി. ഇതാണ് ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിൽ പോകുകയാണ്. നല്ലത് വരാൻ പ്രാർഥിക്കുന്നു.”” – ഒന്യേമ ട്വീറ്റ് ചെയ്തു.
രാജ്യത്ത് 778 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 36,000ത്തിലധികം പേർക്ക് രോഗം ബാധിച്ചു.
---- facebook comment plugin here -----