Connect with us

Covid19

കൊവിഡ് വ്യാപനം അതിവേഗത്തില്‍; രാജ്യത്ത് സ്ഥിരീകരിച്ചത് 11,18,107 കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പടര്‍ന്നു കയറുന്നത് അതിവേഗത്തില്‍. നിലവില്‍ 11,18,107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27,497 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നെടുത്തു. 7,00086 പേര്‍ക്ക് രോഗം ഭേദമായി എന്നതാണ് ഏക ആശ്വാസം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്നിട്ടുള്ളത്. 3,10,455 പേരെയാണ് ഇവിടെ രോഗം പിടികൂടിയത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1,70,693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,481 പേര്‍ മഹാമാരിക്കു കീഴടങ്ങി. 1,17,915 പേര്‍ രോഗവിമുക്തി നേടി.

ഡല്‍ഹി (സ്ഥിരീകരിച്ചത്: 1,22,793 മരണം: 3,628), കര്‍ണാടക (63,772- 1,331), ആന്ധ്ര പ്രദേശ് (49,650- 642), യു പി (49,247- 1,146), ഗുജറാത്ത് (48,441- 2,142), തെലങ്കാന (45,076- 415), പശ്ചിമ ബംഗാള്‍ (42,487- 1,112), രാജസ്ഥാന്‍ (29,434- 559).

Latest