Connect with us

Covid19

ലോകത്ത് കൊവിഡ് വൈറസ് വിളയാട്ടം തുടരുന്നു; 1,46,44,360 രോഗബാധിതര്‍, മരണം 6,08,911

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് വൈറസിന്റെ വിളയാട്ടം അതിരൂക്ഷമായ നിലയില്‍ തുടരുന്നു. വേള്‍ഡ്ഒമീറ്ററിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,46,44,360 ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 6,08,911 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. 87,35,298 പേര്‍ക്ക് രോഗം ഭേദമായി.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്ക തന്നെയാണ് ബഹുദൂരം മുന്നില്‍. 38,98,550 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്. 1,43,289 പേര്‍ മരിച്ചു. 18,02,338 പേര്‍ രോഗമുക്തി നേടി. രണ്ടാമതുള്ള ബ്രസീലില്‍ 20,99,896 പേര്‍ രോഗത്തിന് അടിപ്പെട്ടപ്പോള്‍ 79,533 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 13,71,229 പേര്‍ രോഗത്തില്‍ നിന്ന് മോചനം നേടി. 11,18,107 ആണ് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 27,503 പേര്‍ മരിച്ചു. 7,00,399 പേര്‍ക്ക് രോഗം ഭേദമായി.

റഷ്യ (രോഗം സ്ഥിരീകരിച്ചത്: 7,71,546 മരണം: 12,342), ദക്ഷിണാഫ്രിക്ക (3,64,328- 5,033), പെറു (3,53,590- 13,187), മെക്‌സിക്കോ (3,44,224- 39,184), ചിലി (3,30,930- 8,503), സ്‌പെയിന്‍ (3,07,335- 28,420), ബ്രിട്ടന്‍ (2,94,792- 45,300), ഇറാന്‍ (2,73,788- 14,188) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.

Latest