International
ഇറാനിലെ വൈദ്യുത നിലയത്തില്‍ സ്‌ഫോടനം

ടെഹ്‌റാന്‍ | ഇറാനില്‍ മധ്യ ഇസ്ഫാന്‍ പ്രവിശ്യയിലെ വൈദ്യുത നിലയത്തില്‍ ഞായറാഴ്ച രാത്രിയോടെ സ്‌ഫോടനമുണ്ടായതായി അധികൃതര്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ നിലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ചില ഉപകരണങ്ങള്‍ക്കുണ്ടായ ചെറിയ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ നാതന്‍സ് ആണവനിലയത്തില്‍ വന്‍ സ്‌ഫോടനം നടന്നിരുന്നു.
---- facebook comment plugin here -----