Connect with us

National

അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നേപ്പാള്‍ പോലീസ് വീണ്ടും വെടിവെച്ചു

Published

|

Last Updated

പാറ്റ്‌ന | അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് നേപ്പാള്‍ പോലീസ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് പേരെയാണ് വെടിവെച്ചതെന്ന് നേപ്പാള്‍ പോലീസ് അവകാശപ്പെട്ടു. വെടിവെപ്പില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് കഴിഞ്ഞ മാസം ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചിരുന്നു.

നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അതിര്‍ത്തിയിലെ തോല മാഫി ഗ്രാമത്തില്‍ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാര്‍ എന്ന യുവാവിനു നേരെയാണ് നിറയൊഴിച്ചത്. യുവാവിനൊപ്പം അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷണ്‍ കുമാര്‍ സിംഗ് എന്നീ സുഹൃത്തുക്കളുമുണ്ടായിരുന്നു.

ഗ്രാമത്തിനു പുറത്തുള്ള ഫാമിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു നേരെ അതിര്‍ത്തിയില്‍ വിന്യസിച്ച നേപ്പാള്‍ പൊലീസ് വെടിവെക്കുകയായിരുന്നു. മെയ് എട്ടിന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.