Connect with us

Covid19

സഊദിയില്‍ കൊവിഡ് മുക്തരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ ആശ്വാസമേകി കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,517 പേര്‍ കൂടി രോഗമുക്തി നേടിയതോടെ മൊത്തം എണ്ണം 1,97,735 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 39 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 2,486 ആയി. റിയാദ് 8, ജിദ്ദ 1, മക്ക 5, മദീന 1, ഹുഫൂഫ് 2, ത്വാഇഫ് 6, ബുറൈദ 2, ഹഫര്‍ അല്‍ ബാത്വിന്‍ 2, അല്‍ ഖര്‍ജ് 3, മഹായില്‍ 1, വാദി ദവാസിര്‍ 1, ബീഷ 1, അബൂഹരീഷ് 1, അല്‍ ഖുവയ്യ 3, ഹുറൈംല 1, അല്‍ദായര്‍ 1 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2,504 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 50,699 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2180 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് 178, ജിദ്ദ 177, അല്‍ ഹുഫൂഫ് 163, മക്ക 144, അല്‍ മുബറസ് 125, ത്വാഇഫ് 118, ഹഫര്‍ അല്‍ ബാത്തിന്‍ 102, ദമാം 101, ഖമീസ് മുശൈത്ത് 92, മദീന 57, തബൂക്ക് 56, ബുറൈദ 53, അല്‍ ഖര്‍ജ് 53, സബ്ത് അല്‍ അലയ 52, യാമ്പു 47, ഹാഇല്‍ 44, നജ്‌റാന്‍ 44, അഹദ് അല്‍ റുഫൈദ 40, ഖുലൈസ് 38, വാദി അല്‍ ദവാസിര്‍ 35, സബ്യ 30, മഹായില്‍ 29, ജീസാന്‍ 29, ഉനൈസ 24, തുര്‍ബ 24, ബെയ്ഷ് 20, അല്‍ ഖൂസ് 19, ഖത്വീഫ് 19, അറാര്‍ 19, അബഹ 18, മജാരിദ 16, റാസ് തനൂറ 16, റഫ്ഹ 16, അല്‍ നമാസ് 15, നാരിയ 15, ദഹ്‌റാന്‍ 19, അല്‍ സഹന്‍ 14, റിജാല്‍ അല്‍മ 14, ബെയ്ഷ് 13, അല്‍ ഹായ്ത 13, ഹറജ 12, ജുബൈല്‍ 12, അബൂഅരീഷ് 12, ശറൂറ 12, അല്‍ ജഫര്‍ 11, ഖോബാര്‍ 11, അല്‍ അയ്ദാബി 11, അബ്‌ഖൈഖ് 10, സാംത 10, എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

Latest