Connect with us

Covid19

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കൊവിഡ്; ഡോക്ടര്‍മാരടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കോഴിക്കോട്  |മെഡിക്കല്‍ കോളജില്‍ നഴ്സിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഈ വിഭാഗത്തിലെ നാല് ഡോകടര്‍മാര്‍ അടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയി
രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു എന്നാണ് അറിയുന്നത്.

വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ നിയന്ത്രണങ്ങള്‍ ആലോചിക്കുന്നതിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest