Kerala
സൂപ്പര്‍വൈസര്‍ക്ക് കൊവിഡ്; കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോ അടച്ചു

മലപ്പുറം| വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.
അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്.
---- facebook comment plugin here -----