International
ജോ ബിഡന്‍ പ്രസിഡന്റായാല്‍ ഇന്ത്യയെ യു എന്നിന്റെ സുരക്ഷാസമിതയില്‍ സിഥിരാംഗത്വം നേടുന്നതിന് സഹായിക്കും: റിച്ചാര്‍ഡ് വര്‍മ്മ

വാഷിംഗ്ടണ്‍| നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡന്‍ വിജയിച്ചാല്‍ യു എന്നിന്റെ സെക്യൂരിറ്റി കൗണ്‍സില്‍ ഇന്ത്യയെ സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റിച്ചാര്‍ഡ് വര്‍മ്മ.
സുരക്ഷാ സമതിയുള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ സമിതികളില്‍ സ്ഥിരാംഗ്വത്വത്തിനായി ഇന്ത്യ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. യുന്നില്‍ സ്ഥിരാംഗങ്ങള്‍ കുറവാണ്. സെക്യൂരിറ്റി കൗണ്‍സിലില്‍ 15 അംഗങ്ങളുണ്ടെങ്കിലും അതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമെ സ്ഥിരാംഗ്വത്വമുള്ളു. യുഎസ്, യുകെ,ഫ്രാന്‍സ്, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്കാണ് സ്ഥിരാംഗ്വത്വം ഉള്ളത്.
സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ ചൈന മാത്രമാണ് എതിര്‍ക്കുന്നത്. സ്ഥിരമല്ലാത്ത 10 അംഗങ്ങളില്‍ രണ്ട് അംഗങ്ങളെ രണ്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കാറുണ്ട്. സുരക്ഷാസമതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നേടികൊടുക്കുന്നതിന് ബിഡന്‍ സഹായിക്കും. ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിയെന്ന നിലക്ക് ഇന്ത്യക്ക് വേണ്ടി അദ്ദേഹം അത് ചെയ്യുമെന്ന് റിച്ചാര്‍ഡ് വര്‍മ്മ പറഞ്ഞു.
നമ്മുടെ പൗരന്‍മാരെ സുരക്ഷിതമാക്കാന്‍ ബിഡന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരേ നിലകൊള്ളുക, അയല്‍രാജ്യങ്ങള്‍ ആക്രണത്തിന് മുതിരുമ്പോള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുക എന്നതാണ് ഇതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ- അമേരിക്കകാരനായ വര്‍മ്മ 2014 മുതല്‍ 17 വരെ ഇന്ത്യയിലെ യു എസ് അംബാസിഡറായിരുന്നു.