Connect with us

Kerala

സ്വര്‍ണക്കടത്ത്: റമീസിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ലഭിക്കുന്നത് വൈകും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ ടി റമീസിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ലഭിക്കുന്നത് വൈകും. റമീസിന്റെ കൊവിഡ് പരിശോധനാ ഫലം വൈകിയതാണ് ഇതിനിടയാക്കിയത്. വ്യാഴാഴ്ചയാണ് കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. എന്നാല്‍, റമീസിന്റെ കൊവിഡ് പരിശോധനാ ഫലം വൈകിയതോടെ അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് റമീസ് കൊവിഡ് നെഗറ്റീവാണെന്ന പരിശോധനാ ഫലം കിട്ടിയത്. തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ ചൊവ്വാഴ്ചയിരിക്കും അപേക്ഷ പരിഗണിക്കുക.

കേസില്‍ റമീസിനെ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച മറ്റ് ആറ് പ്രതികളെ കൂടി പിടികൂടിയിരുന്നു.

 

Latest