Covid19
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് ചാടിയയാള്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയയാള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ശനിയാഴ്ചയാണ് ഇയാള്‍ ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നേരത്തെയും സമാനമായ ആത്മഹത്യ നടന്നിരുന്നു. കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
---- facebook comment plugin here -----