കുവൈത്ത് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: July 19, 2020 1:41 am | Last updated: July 19, 2020 at 8:31 am

കുവൈത്ത് സിറ്റി | കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും പതിവ് പരിശോധനയാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു.

കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് രാജകുമാരനാണ് താത്കാലിക ഭരണ ചുമതല. രാജ്യത്തെ ആശുപത്രിയില്‍ തന്നെയാണ് അമീറിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിലും അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗള്‍ഫ് മേഖലയിലെ പ്രായം കൂടിയ ഭരണാധികാരി കൂടിയാണ് കുവൈത്ത് അമീര്‍. 91 വയസ്സാണ് അദ്ദേഹത്തിന്. പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ സമാധാന ദൂതനായി അദ്ദേഹം ഏറെ ഇടപെടല്‍ നടത്തിയിരുന്നു. 2006 ജനുവരിയിലാണ് അദ്ദേഹം കുവൈത്തിന്റെ അമീറായത്.