Connect with us

Kerala

എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്നയെ പ്രതി ചേര്‍ത്തു

Published

|

Last Updated

തിരുവനന്തപുരം | എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്‌ന സുരേഷിനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. 2016ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ സഹ പ്രവര്‍ത്തകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കുകയായിരുന്നു.

സ്വപ്നയെ പ്രതി ചേര്‍ക്കാനുള്ള തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വ്യാജ രേഖ ചമച്ചതിന് പരാതി നല്‍കിയതിലെ വൈരാഗ്യത്തിനാണ് ഷിബു എന്ന ജീവനക്കാരനെതിരെ സ്വപ്‌ന വ്യാജ പരാതി നല്‍കിയത്.

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സ്വപ്‌നയെയും സന്ദീപ് നായരെയും എന്‍ ഐ എ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തെളിവെടുപ്പിന് ശേഷം ഇവരെ തിരിച്ച് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

Latest