Connect with us

Covid19

കൊവിഡ് 19: യു പി-ഹരിദ്വാർ ജില്ലാ അതിർത്തി ഈ മാസം 20വരെ അടച്ചു

Published

|

Last Updated

ഹരിദ്വാർ| കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഹരിദ്വാർ ജില്ലയുടെ ഉത്തർപ്രദേശുമായുള്ള അതിർത്തി ഇന്ന് മുതൽ അടച്ചിടും.  ഈ മാസം 20 വരെയാണ് യാത്രാ നിരോധനമെന്ന് ഉത്തരാഖണ്ഡ് പോലീസ് പറഞ്ഞു.

നദികളിൽ മുങ്ങിനിവരുന്നതും അനുവദിക്കില്ല. സംസ്ഥാനത്തിന് പുറത്തുനിന്നുവരുന്ന തീർഥാടകരെ ഒരു കാരണവശാലും ഹരിദ്വാറിലെ ഒരു ഘട്ടിലും മുങ്ങാനോ കുളിക്കാനോ അനുവദിക്കില്ല. ഇത് ലംഘിക്കുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. ഹരിദ്വാർ എസ് പി സെന്തിൽ അവൂദായ് കെ രാജ് പറഞ്ഞു.

ഈ മാസം ആദ്യം കൻവാർ യാത്ര ഒഴിവാക്കുന്നതിനു വേണ്ടി ഹരിദ്വാർ-യു പി സംസ്ഥാന അതിർത്തി അടച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ.
ഉത്തരാഖണ്ഡിൽ 3,982 കൊവിഡ് ബാധിതരാണ് ഉള്ളത്.

---- facebook comment plugin here -----

Latest