National
ട്രസ്റ്റ് അംഗങ്ങളുടെ യോഗം ഇന്ന്; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ തീയതി ഉടൻ തീരുമാനിക്കും

ലഖ്‌നൗ| ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി അയോദ്ധ്യ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങൾ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്ര നിർമ്മാണത്തിനായുള്ള കമ്മിറ്റി ചെയർപേഴ്‌സനുമായ നിപ്രേന്ദ്ര മിശ്ര യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ആഗസ്‌ററ് ആദ്യ വാരത്തിൽ അയോധ്യ സന്ദർശിക്കുമെന്ന് ഔദ്യോധിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തീരുമാന്തതിന് മാറ്റം വരാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ായോധ്യയിലെ 67 ഏക്കർ സ്ഥലം ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി നിരപ്പാക്കികൊണ്ടിരിക്കുകയാണ്. രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗം ആലോചിക്കും. വിശ്വ ഹിന്ദു പരിഷത്ത് തയ്യാറാക്കിയ ക്ഷേത്രത്തിന്റെ രൂപരേഖക്ക് അനുകൂലമായ അഭിപ്രായങ്ങളുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്ര നിർമാണത്തിനുള്ള സമയപരിധിയും യോഗത്തിൽ ചർച്ച ചെയ്യും.