Connect with us

Covid19

കൊവിഡ്; സഊദിയില്‍ 24 മണിക്കൂറിനിടെ 37 മരണം, 2,613 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 37 പേര്‍ മരിക്കുകയും 2,613 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 245,851 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 3,539 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 191,161 ആയി ഉയര്‍ന്നിട്ടുണ്ട്. 52,283 പേര്‍ രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ 2,188 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 2,407 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജിദ്ദ (235), അല്‍-ഹുഫൂഫ് (191), റിയാദ് (185), മുബാറസ് (147), ദമാം (127), ത്വായിഫ് (124), മദീന (90), മക്ക (83), ഖാമിസ് മുഷൈത് (82), ഹഫര്‍ അല്‍ ബാത്തിന്‍ (81), അബഹ (74), ഹാഇല്‍ (36), യാമ്പു (57), ബുറൈദ (55), അല്‍ ഖോബര്‍ (49), ദഹ്റാന്‍ (44), തബുക് (22) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Latest