National
രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷം; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷഖാവത്തിനെതിരെ കേസ്, ബി ജെ പി നേതാവ് അറസ്റ്റിൽ

ജയ്പൂർ| രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻൻ ശ്രമിച്ചെന്ന കേസിൽ ബി ജെ പി നേതാവ് അറസ്റ്റിൽ. ബിസിനസുകാരനായ സജ്ഞയ് ജാ ആണ് അറസ്റ്റിലായത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രിക്ക് പുറമെ വിമത എം എൽ എ ഭൻവർ ലാൽ ശർമക്കെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും സഞ്ജയ് ജെയിനുമായി ഭൻവർ നടത്തിയ ചർച്ചകളുടെ ഓഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം പുറത്തെത്തിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ആരോപിച്ചു.
ഇക്കാര്യത്തിൽ സച്ചില പൈലറ്റ് മൗനം വെടിയണമെന്നും പൊതുജനങ്ങൾക്കു മുമ്പിൽ സത്യം തുറന്നുപറയണമെന്നും സുർജേവാല ആവശ്യപ്പെട്ടു. കുതിരക്കച്ചവടത്തിന് താൻ ശ്രമിച്ചിട്ടില്ലെന്നും, ഴാഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് ാല്ലെന്നും കേന്ദ്രമന്ത്രി ശെഖാവത്ത് പറഞ്ഞു. ഇക്കാര്യത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.