National
15 പൂജാരിമാർക്ക് കൊവിഡ്; തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് ബോർഡ് ചെയർമാൻ

ന്യൂഡൽഹി| ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം അടച്ചിടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിലെ ഉന്നത ഉദ്യോ ഗസ്ഥർ. ക്ഷേത്രത്തിലെ 15 പൂജാരിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ട്രസ്‌ററ് നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനം. ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. കേന്ദ്രം ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജൂൺ 11 നാണ് ക്ഷേത്രം വീണ്ടും തുറന്ന് പ്രവർത്തിച്ചത്.
നിലവിൽ ഭക്തർക്ക് സന്ദർശനം നടത്താമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചെയർപേഴ്‌സൺ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. തീർഥാടകർക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നേരത്തേ ട്രസ്റ്റിലെ 91 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗം പേരും ആന്ധ്രാപ്രദേശ് പൊലീസിൽ ജോലി ചെയ്യുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ ഒരാൾക്ക് മാത്രമാണ് കടുത്ത ലക്ഷണങ്ങളുളളത്. തിരുമല ക്ഷേത്രം അടക്കാൻ ഞങ്ങൾക്ക് കഴിയില്ല. മുതിർന്ന പൂജാരിമാരെ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൂജാരിമാർക്കും മറ്റ് ജോലിക്കാർക്കും പ്രത്യേകം താമസസ്ഥലം ഒരിക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പ്രത്യേക സൗകര്യവും ഏർപ്പാടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആകെ 1865 ജീവനക്കാർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്രം തുറന്ന് പ്രവത്തുക്കുന്നുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തില ഭക്തർക്ക് പ്രവേശനം നൽകുന്നത്.