Connect with us

Gulf

കൊവിഡ്-19 മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി

Published

|

Last Updated

അബുദാബി | കൊവിഡ് 19 മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അബുദാബിയിൽ തുടക്കമായി. മരുന്ന് കൂടുതൽപേരിൽ പരീക്ഷിക്കുന്ന ഘട്ടമാണിത്. ആദ്യ പരീക്ഷണം അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിൽ നടത്തി.

മരുന്ന് പരീക്ഷണത്തിന് കൂടുതൽപേരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യ വകുപ്പ് ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. ജമാൽ അൽ കഅബിയും മരുന്ന് പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ്. കോവിഡിനെതിരെയുള്ള ലോകത്തിന്റെ ശ്രമങ്ങളിൽ യു എ ഇയുടെ സജീവമായ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരുന്ന് പരീക്ഷണത്തിന്റെ ഭാഗമാവാൻ സന്നദ്ധരായവർക്ക് രജിസ്ട്രേഷൻ നടത്താനായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.

മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്ത നല്ല ശാരീരികക്ഷമതയുള്ളവർക്ക് പരീക്ഷണത്തിന്റെ ഭാഗമാവാമെന്ന് യു എ ഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി പൊതു ആരോഗ്യ വിഭാഗം ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. നവാൽ അൽ കഅബി അറിയിച്ചു.
മരുന്ന് പരീക്ഷണമെന്ന വലിയ ശ്രമത്തിന് സന്നദ്ധരായ 18നും 60നും ഇടയിൽ പ്രായമുള്ളവരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് അപേക്ഷകരിൽ നിന്നും പ്രാപ്തരായവരെ തെരെഞ്ഞെടുക്കുക. അർബുദം പോലുള്ള ഗുരുതര രോഗ ബാധിതരെയും രോഗ്യപ്രതിരോധ ശേഷി കുറവുള്ളവരെയും കോവിഡ് രോഗബാധിതരായിരുന്നവരെയുമെല്ലാം ഇതിൽ നിന്നും ഒഴിവാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.

---- facebook comment plugin here -----

Latest