Connect with us

Kerala

സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി എന്‍ ഐ എ കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി എന്‍ ഐ എ കസ്റ്റഡിയിലായതായി സൂചന. യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് എന്‍ ഐ എ കസ്റ്റഡിയിലായതായാണ് റിപ്പോര്‍ട്ട്. ജയഘോഷിനെ കാണാനില്ലെന്ന് കാണിച്ച് കുടുബം നല്‍കിയ പരാതിയില്‍ തുമ്പ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ അറ്റാഷയെ മടക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. കേസില്‍ ഓരോ ദിവസം കഴിയുന്തോറും പുതിയ വെളിപ്പെടുത്തലും വിലയ ബന്ധങ്ങളുമെല്ലാമാണ് കസ്റ്റംസും എന്‍ ഐ എയും പറയിുന്നത്. അതിനിടെ മുന്‍ ഐ ടി ഫെലോ അരുണ്‍ബാലചന്ദ്രന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും മറ്റുമണ് അപ്രത്യക്ഷമായത്.

അതിനിടെ കേസിലെ പ്രധാന പ്രതി സരിതിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍ ഐ എ കോടതി പരിഗണിക്കും. സരിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി അംഗീകരിച്ചേക്കും. കേസിലെ പ്രതികളുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കുന്ന വലിയ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ശിവശങ്കര്‍ പ്രതി സ്വപ്‌ന സുരേഷിനൊപ്പം വിദേശയാത്ര നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

 

 

Latest