Connect with us

Covid19

അബുദാബിയിലേക്ക് പ്രവേശനം: റാപിഡ് സ്‌ക്രീനിംഗിന് മുന്‍കൂര്‍ അനുവാദം വേണം

Published

|

Last Updated

അബുദാബി | വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൊവിഡ് -19 പരിശോധനകള്‍ക്കായി ആരംഭിച്ചിട്ടുള്ള പ്രത്യേക റാപിഡ് സ്‌ക്രീനിംഗ് മുന്‍കൂര്‍ അനുവാദം നേടുന്നവര്‍ക്ക് മാത്രമാക്കി സേവനങ്ങള്‍ ചുരുക്കി. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയും, ആരോഗ്യ വകുപ്പും ചേര്‍ന്ന് സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ ലേസര്‍-ടെസ്റ്റിംഗ് കേന്ദ്രത്തില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് മുന്‍കൂര്‍ അനുവാദത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്.
ദുബൈ -അബുദാബി പാതയിലെ ഗന്‍തൂത്ത് ബോര്‍ഡര്‍ ചെക്ക്പോയിന്റിന് തൊട്ടു മുന്‍പായി, അവസാന എക്സിറ്റിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള താല്‍കാലിക പരിശോധനാ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, സേവനങ്ങള്‍ ഏതാനം മണിക്കൂറുകള്‍ തടസപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ്, അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം തിരക്കുകള്‍ ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയത്.
https://ghantoot.quantlase.com/appointment/update-details/  എന്ന വിലാസത്തിലൂടെ ഈ കേന്ദ്രത്തില്‍ നിന്ന് റാപിഡ് ടെസ്റ്റിംഗിനായി മുന്‍കൂര്‍ അനുമതി നേടാവുന്നതാണ്. ഈ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക്, അബുദാബിയിലേക്ക് യാത്ര തുടരാവുന്നതാണ്.

ലേസര്‍ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ റാപിഡ് ടെസ്റ്റിംഗ് സംവിധാനത്തില്‍ കേവലം അഞ്ച് മിനിറ്റില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായി, കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക്, ഈ സംവിധാനത്തിലൂടെ സ്വയം ടെസ്റ്റിംഗിന് വിധേയനാകാവുന്നതാണ്.

പോസിറ്റീവ് റിസള്‍ട്ട് ആകുന്നവര്‍ക്ക്, ഈ കേന്ദ്രത്തില്‍ വെച്ച് തന്നെ പി സി ആര്‍ പരിശോധന നടത്തും. എന്നാല്‍ ഇവര്‍ക്ക് അബുദാബിയിലേക്ക് ഉടന്‍ തന്നെ പ്രവേശിക്കാനാകുന്നതല്ല. പി സി ആര്‍ ടെസ്റ്റ് നടത്തിയ ശേഷം ഇവര്‍ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടതും പരിശോധനാ ഫലം ലഭിക്കുന്നതുവരെ സ്വയം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്. ഇവര്‍ക്ക് പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest