Connect with us

International

സോമാലിയയില്‍ ലാന്‍ഡിങ്ങിനിടെ ചരക്ക് വിമാനം തകര്‍ന്ന് വീണു

Published

|

Last Updated

മൊഗാദിഷു | സോമോലിയയില്‍ ചരക്ക് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പൈലറ്റ് അടക്കമുള്ള വിമാന ജീവനക്കാര്‍ സുരക്ഷിതരായി രക്ഷപ്പെട്ടു. മധ്യ സൊമാലിയയിലെ ഹിരാന്‍ മേഖലയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയനിലെ സൈനികര്‍ക്ക് ആവശ്യ സാധനങ്ങളുമായി പോയ വിമാനമാണ് തകര്‍ന്നത്. ജിബുട്ടി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച (ജെഐബി) ബ്ലൂ ബേര്‍ഡ് ഏവിയേഷന്റെ കാനഡ ഡിഎച്ച്‌സി -8-400 ഫ്രൈറ്റര്‍ വിമാനമാണ് ലാന്‍ഡിങ്ങിനിടെ ഗിയര്‍ തകരാര്‍ മൂലം അപകടത്തില്‍ പെട്ടത്ഹി.

രാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്, ഇവിടെ യു.എന്‍ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തത്തനങ്ങള്‍ നടന്നു വരികയാണ്..