National
ഉദ്യോഗസ്ഥന് കൊവിഡ്; പശ്ചിമ ബംഗാൾ നിയമസഭ 24 വരെ അടച്ചു

കൊൽക്കത്ത| പശ്ചിമ ബംഗാളിൽ നിയമസഭയിലെ എല്ലാ വകുപ്പുകളും ഈ മാസം 24 വരെ പൂർണ്ണമായി അടച്ചുപൂട്ടി. നിയമസഭയിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. 27 മുതൽ മുഴുവൻ വകുപ്പുകളുടെ പ്രവർത്തനവും പുനരാരംഭിക്കും.
പശ്ചിമ ബംഗാൾ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച വൈകീട്ട് വരെ 1589 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. 20 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 34,427 ആയി ഉയർന്നു. 20,680 പേർ രോഗമുക്തരായി.
---- facebook comment plugin here -----