Connect with us

Kasargod

സി ബി എസ് ഇ പത്താം ക്ലാസ്: തുടര്‍ച്ചയായ 26ാം വര്‍ഷവും നൂറിന്റെ നിറവില്‍ സഅദിയ്യ

Published

|

Last Updated

ദേളി | സി ബി എസ് ഇ പത്തം ക്ലാസ്സ് പരീക്ഷയില്‍ തുടര്‍ച്ചയായ 26ാം വര്‍ഷവും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 108 വിദ്യാര്‍ഥികളും മികച്ച മാര്‍ക്കോടെ വിജയിച്ചു.

വിദ്യാര്‍ഥികളെയും അതിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ എം തുടങ്ങിയവര്‍ അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest