Connect with us

Local News

സി ബി എസ് ഇ പത്താം ക്ലാസ് ഫലം: മലപ്പുറത്ത് ഒന്നാമതായി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍

Published

|

Last Updated

മലപ്പുറം | സി ബി എസ് ഇയുടെ പത്താം ക്ലാസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാമതായി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍. തുടര്‍ച്ചയായ പത്താം തവണയും നൂറു ശതമാനം കരസ്ഥമാക്കിയാണ് ഈ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയത്. പരീക്ഷയെഴുതിയ 156 വിദ്യാര്‍ഥികളില്‍ 65 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 61 പേര്‍ക്ക് ഫസ്റ്റ് ക്ലാസുമാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും മഅദിന്‍ പബ്ലിക് സ്‌കൂളിലാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചു. മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ ദഅ്‌വാ കോളേജിലെ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലും നൂറ് ശതമാനം വിജയമുണ്ട്.

പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ മഅ്ദിന്‍ ദഅ്‌വാ പെരുമ്പറമ്പിലെ മുബശ്ശിര്‍ പഴമള്ളൂര്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. വിജയികളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.