Connect with us

National

അസമിൽ ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഉയർന്നു, വിഷ്ണു പ്രതിമയുടെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിൽ

Published

|

Last Updated

ഗുവാഹത്തി| അസമിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിലാണ് ഒഴുകുന്നത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഗുവാഹത്തിയിലെ ചക്രേശ്വർ ക്ഷേത്രത്തിനടുത്തുള്ള ബ്രഹ്മപുത്ര നദിയിൽ സ്ഥാപിച്ച വിഷ്ണു പ്രതിമയുടെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലായി. ഇവിടെ നദിയുടെ ജലനിരപ്പ് അപകടനിരപ്പിൽ നിന്ന് 1 മീറ്റർ ഉയരത്തിലാണ് ഒഴുകുന്നത്. ജലനിരപ്പ് 49.68 മീറ്ററിൻ നിന്ന് ഇന്ന് 50.69 മീറ്ററായി ഉയർന്നു.

ഭരലാമുഖിലെ ഉസാൻ ബസാറിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നദിയുടെ തീരത്തുള്ള പാർ്കകുകളിലും ഇപ്പോൾ വെള്ളം കയറുന്ന അവസ്ഥയാണ്. ബ്രഹ്മപുത്ര നദി അപകടകരമായ രീതിയിലൂടെയാണ് ഒഴുകുന്നതെന്ന് കേന്ദ്ര ജല കമ്മീഷൻ ഉദ്യോഗസ്ഥൻ സാദികുൽ ഹോക്ക് പറഞ്ഞു.

അസമിൽ 28 ജില്ലകളിലായി 33 ലക്ഷം പേർ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണി നേരിട്ടുകൊണ്ടിരിക്കുയാണ്. ഇതിനകം 59 പേർ ഇവിടെ മരിച്ചു. 3,300 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

Latest