Connect with us

National

ബംഗാളിലെ ബി ജെ പി എം എൽ എയുടെ മരണം: ഒരാൾ അറസ്റ്റിൽ

Published

|

Last Updated

കൊൽക്കത്ത| ബംഗാളിൽ ബി ജെ പി എം എൽ എ ദേബേന്ദ്രനാഥ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കപ്പെട്ട രണ്ട് പ്രതികളിൽ ഒരാളായ നിലോയ് സിൻഹയാണ് ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിൽ നിന്ന് അറസ്റ്റിലായത്.

ഇദ്ദേഹത്തിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ 302,34 വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഡാലോചന എ്‌നനീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസന്വേഷണം നടക്കുന്നത്. കേസിലെ മറ്റൊരു പ്രതി മബുദ് അലി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ വാഹനങ്ങൾ മാൽഡയിൽ നിന്ന് പിടിച്ചെടുത്തു. പ്രാദേശിക ബാങ്കിംഗ് ബിസിനസില അവർ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതേപറ്റി സി ഐ ഡി അന്വേഷണം നടത്തുന്നുണ്ട്.

തിങ്കളാഴ്ചയാണ് വടക്കൻ ദിനാജ്പൂർ ജില്ലയിൽ ഹേംതാബാദിലെ വീടിന് സമീപത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേബേന്ദ്രനാഥ് റോയിയെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. സി ബി ഐ അന്വേഷണവും ആവശ്യപ്പെട്ടു. കൊലപാതകമാണെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.

Latest