Connect with us

Kerala

പാലത്തായി പീഡന പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

Published

|

Last Updated

കണ്ണൂര്‍ |  പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി ജെ പി നേതാവും അധ്യപാകനുമായ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. പ്രതി അറസ്റ്റിലായി 90 ദിവസമായതിന്റെ സഹാചര്യത്തില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ഇതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും.

എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത് ഭാഗിക കുറ്റപത്രമാണ്. പ്രതി കുട്ടിയെ പീഡിപ്പിക്കപ്പെട്ട സ്‌കൂളില്‍ വച്ച് മര്‍ദ്ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ലൈംഗികമായി പീഡിപ്പിച്ചോ എന്നറിയാന്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പത്മരാജന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.

നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ്. മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. ഒരുമാസത്തിന് ശേഷമാണ് പാനൂര്‍ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രില്‍ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു.

ഐജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഭാഗിക കുറ്റപത്രം നല്‍കിയത്.

 

---- facebook comment plugin here -----

Latest