Connect with us

Kerala

പ്ലസ്ടു, സി ബി എസ് ഇ പത്താം ക്ലാസ് ഫലങ്ങള്‍ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലവും സി ബി എസ് ഇ പത്താം ക്ലാസ് ഫലവും ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. തുടര്‍ന്ന് www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും സഫലം 2020, പിആര്‍ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലം അറിയാം. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി (പ്ലസ് വണ്‍) ഫലം പിന്നീട് പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സി ബി എസ് ഇ പത്താം ക്ലാസ് ഫലം cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 25നകം പ്ലസ് വണ്‍ പ്രവേശന വിജ്ഞാപനം ഉണ്ടായേക്കും.