Connect with us

National

രാജസ്ഥാനിലെ രാഷ്ട്രീയ നാടകം തുടരുന്നു; സച്ചിന്റെ നിലപാട് ഇന്നറിയാം

Published

|

Last Updated

ജയ്പൂര്‍ |  വിമത ശബ്ദം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ തുടങ്ങി. സച്ചിന്റെ എം എല്‍ എ സ്ഥാനം തെറിപ്പുക എന്നതാണ് ലക്ഷ്യം. ഇതിനായി സച്ചിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കാനാ് പാര്‍ട്ടി തീരുമാനം. സര്‍ക്കാറിന് നിലവില്‍ ഭീഷണി ഇല്ലെന്നും ഗെലോട്ട് സര്‍ക്കാര്‍ തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

എന്നാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസ് കരുതുന്നത്‌പോലെ അത്ര ശുഭകരമല്ലെന്നാണ് ജയ്പൂരില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. 17 എം എല്‍ എമാര്‍ സച്ചിനൊപ്പം ഉറച്ച് നില്‍ക്കുന്നുണ്ട്. മൂന്ന് എം എല്‍ എമാര്‍ സച്ചിന്‍ പാളയത്തിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിന്റെ നടപടികള്‍ക്ക് പിന്നാലെ സച്ചിന്റെ പുതിയ തീരുമാനം എന്തെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ സത്യം ജയിക്കുമെന്ന ഒരു പ്രതികരണം മാത്രമാണ് സച്ചിന്‍ നടത്തിയത്. രണ്ട് സാധ്യതകളാണ് സച്ചിന് മുമ്പിലുള്ളത്. ഒന്നെങ്കില്‍ ബി ജെ പിയിലേക്ക് പോകുക. ഇല്ലെങ്കില്‍ പുതിയ ഒരു പാര്‍ട്ടി രൂപവത്ക്കരിക്കുക.

സര്‍ക്കാറിനെ മറിച്ചിട്ട് ബി ജെ പിയിലേക്ക് പോയാല്‍ സച്ചിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാണ്‍ ബി ജെ പി തയ്യാറാകേണ്ടി വരും. എന്നാല്‍ രാജസ്ഥാനിലെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ വസുന്ധരരാജെ സിന്ധ്യ ഇതിനോട് വിയോജിക്കുന്നു. സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ പറ്റില്ലെന്ന് വസുന്ധര പരസ്യമായി പറഞ്ഞു കഴിഞ്ഞു.
ഈ സഹാചര്യത്തില്‍ സച്ചിന്‍ പുതിയ ഒരു പാര്‍ട്ടി രൂപവത്ക്കരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. 20 എം എല്‍ എമാര്‍ തന്നെ ഒപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ബി ജെ പിയുമായി വിലപേശാനും സാധ്യതയുണ്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കി ഒരു സര്‍ക്കാറിനെ ബി ജെ പി പുറത്ത് നിന്ന് പിന്തുണക്കുന്നതിനും സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

എന്നാല്‍ തന്റെ സര്‍ക്കാറിനെ മറിച്ചിടാന്‍ ബി ജെ പിക്കാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഗലോട്ട്. ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എം എല്‍ എമാര്‍ ജയ്പൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. എന്നാല്‍ ഭരണപക്ഷത്തെ നാലോ അഞ്ചോ പേര്‍ കൂടി കാലുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതിനാല്‍ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

അതിനിടെ ബി ജെ പിയുടെ യോഗവും ഇന്ന് ജയ്പൂരില്‍ നടക്കും. സച്ചിന് പൈലറ്റ് നിലപാട് അറിയച്ച ശേഷം കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. സച്ചിനെ പാര്‍ട്ടിയിലെത്തിക്കാന്‍ അടുത്തിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സന്ധ്യയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest